സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാമെന്ന് ഇന്ത്യ; പ്രതികരിക്കാതെ പാകിസ്താൻ

ശ്രീനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവെ കൊല്ലപ്പെട്ട അഞ്ച് പാക് സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ഇന്ത്യൻ സൈന്യം പാകിസ്താനോട് ആവശ്യപ്പെട്ടു.

വെളുത്ത പതാകയുമായി സമീപിക്കാനും അന്ത്യകർമ്മങ്ങൾക്കായി മൃതദേഹങ്ങൾ ഏറ്റെടുക്കാനുമാണ് പാക് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ പാക് സൈന്യം ഇതുവരെ ഇന്ത്യൻ നിർദേശത്തോട് പ്രതികരിച്ചിട്ടില്ല.

ജമ്മു കശ്മീരിലെ കേരൻ സെക്ടറിൽ ജൂലൈ 31ന് രാത്രിയുണ്ടായ നുഴഞ്ഞുകയറ്റശ്രമത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. പാക്​ സൈനിക വിഭാഗമായ ബോർഡർ ആക്​ഷൻ ടീം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യൻ സേന തകർത്തത്. നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച്​ പാക്​ പൗരൻമാരെ വധിച്ച സൈന്യം ശക്​തമായി തിരിച്ചടിച്ചാണ്​ നീക്കം തകർത്തത്​.

Tags:    
News Summary - India offers Pakistan Army to take over dead bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.