നിത്യഭക്ഷണത്തിലൂടെ പോഷകാംശങ്ങളു​ടെ ലഭ്യതയിൽ വർധനയില്ലാതെ ഇന്ത്യ; ​പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നതിൽ കേരളം രാജ്യശരാശരിയെക്കാൾ മുന്നിൽ

രാജ്യത്ത് ജനങ്ങൾക്ക് നിത്യേന കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകാംശത്തിൽ ഒരു വർധനയുമില്ലാതെ ഇന്ത്യ. 12 വർഷം മുമ്പത്തെ കണക്കിൽ നിന്ന് വെറും ഒരു ശതമാനം മാത്രം വർധനയാണ് കണ്ടെത്തിയത്. എന്നാൽ പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നതിൽ ദേശീയ ശരാശരിക്കും മുകളിലുള്ളത് കേരളം, ഹരിയാന, പഞ്ചാണ് എന്നീ സംസ്ഥാനങ്ങൾ മാത്രം.

ജനങ്ങൾക്ക് ലഭിക്കുന്ന പോഷകാംശത്തിന്റെ സർവേയിലാണ് ഇത് കണ്ടെത്തിയത്. 2011-12 ൽ ഗ്രാമങ്ങളിലെ വ്യക്തിഗത കിലോ കലോറിയുടെ കണക്ക് 2,233 ആയിരുന്നെങ്കിൽ ഏറ്റവും പുതിയ കണക്കുപ്രകാരം അത് 2212 മാത്രമാണ്. എന്നാൽ നഗരങ്ങളിൽ 2206 ൽ നിന്ന് നേരിയ തോതിൽ വർധിച്ച് 2240 ൽ എത്തി. അതുവഴി മൊത്തത്തിൽ വന്നത് വെറും ഒരു ശതമാനത്തിന്റെ വർധന.

അതേസമയം നഗരങ്ങളിൽ കൊഴുപ്പിന്റെ ലഭ്യതയുടെ കാര്യത്തിൽ വർധനയുണ്ട്. പ്രോട്ടീൻ ലഭ്യതയുടെ വർധന ഒരാളിൽ 60 ഗ്രാമിൽ നിന്ന് 61 ആയി മാത്രമേ വർധിച്ചുള്ളു. എന്നാൽ കൊഴുപ്പ് 48 ൽ നിന്ന് 52 ആയി ഉയർന്നു.

2011-12 ലെ കണക്കുപ്രകാരം 30 ദിവസം കൊണ്ട് ലഭിക്കുന്ന ഭക്ഷണത്തിന്റെ ആകെ അളവിൽ സ്കൂളുകളിൽ നിന്നും അംഗൻവാടികളിൽ നിന്നും ലഭിക്കുന്നതിൽ 5-9 വരെയുള്ള കുട്ടികളിൽ 8.5 പെൺകുട്ടികളു 9 ആൺ കുട്ടികളും മീൽസ് കഴിക്കുന്നു. 10-14 പ്രായത്തിൽ 7.1, 7.7 വീതം. ഇത് 2024 വരെ ഇതേ രീതിയിൽത്തന്നെ നിലനിന്നു.

ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിൽ ‘മിഡ് ഡേ മീൽ’ പോലെയുള്ള പദ്ധതികൾ വഴി ദാരിദ്യം അതിരൂക്ഷമായില്ല എന്നു മാത്രം. ഇന്ത്യയിൽ നിലവിലുള്ള ഭക്ഷണരീതികളിൽ കാര്യമായ യാതാരു മാറ്റവും വന്നിട്ടില്ലെന്ന് സർവേയിലൂടെ വ്യക്തമാകുന്നു. ഗ്രാമങ്ങളിൽ ഇപ്പോഴും ജനങ്ങൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിനുള്ള പ്രധാന ഘടകം അരിയും ഗോതമ്പും തന്നെയാണ്.

എന്നാൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ധാന്യം, പച്ചക്കറി, ഫലവർഗങ്ങൾ എന്നിവയുടെ ഉപഭോഗം വളരെ കുറവാണെന്ന് കാണുന്നു. ഗ്രാമങ്ങളിൽ ധാന്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ വെറും 9 ശതമാനമാണ്. ഇത് രാജ്യത്ത് നിശ്ചയിക്കപ്പെട്ടിരിക്കുന്ന അളവിലും കുറവാണ്. നഗരങ്ങളിൽ ഇത് അൽപം കൂടുതലാണ് എന്നു മാത്രം.

എന്നാൽ മാസത്തിൽ കഴിക്കുന്ന ധന്യത്തിന്റെ അളവ് വർഷാർഷം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. എന്നാൽ ആളുകൾക്ക് ഏറ്റവും കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നത് ഇന്നും ധാന്യങ്ങളിൽ നിന്നു തന്നെ.

ദിവസേന ലഭിക്കുന്ന പ്രോട്ടീന്റെ അളവിലും കലോറിയിലും കേരളം, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ദേശീയ ശരാശരിക്ക് മുകളിലാണ്. പാൽ, ധാന്യങ്ങൾ, ഇറച്ചി എന്നിവയിലൂടെയാണ് ഈ സംസ്ഥാനങ്ങളിൽ പ്രോട്ടീൻ ലഭിക്കുന്നത്.

എന്നാൽ ഒഡിഷ, ബിഹാർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ ദേശീയ ശരാശരി യോട് അടുത്തു നിൽക്കുന്നു. കണക്കുപ്രകാരം രാജ്യത്ത് കലോറി മുഖ്യ ആവശ്യമല്ലാതായിരിക്കുന്നു. എന്നാൽ ആവശ്യത്തിന് പ്രോട്ടീൻ, വൈറ്റമിൻ, പോഷകങ്ങൾ എന്നിവ ആവശ്യത്തിന് ലഭിക്കുന്നുമില്ല.

Tags:    
News Summary - India lacks access to nutrients through daily diet; Kerala ahead of national average in protein intake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.