ടോക്യോ: ആറു വര്‍ഷത്തെ ചര്‍ച്ചക്കൊടുവില്‍ ജപ്പാനുമായുള്ള സൈനികേതര ആണവ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. ന്യൂക്ളിയര്‍ റിയാക്ടറുകള്‍ ഉള്‍പ്പെടെയുള്ള ആണവ സാമഗ്രികളും സാങ്കേതിക വിദ്യയും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ജപ്പാന് അനുമതി നല്‍കുന്ന കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഒപ്പുവെച്ചു. മൂന്നു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനത്തെിയ മോദി, ടോക്യോവില്‍ ആബെയുമായി കൂടിക്കാഴ്ചക്കുശേഷമാണ് കരാര്‍ യാഥാര്‍ഥ്യമായതായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിടാത്ത ഒരു രാജ്യവുമായി ജപ്പാന്‍ സിവില്‍ ആണവ കരാറിലത്തെുന്നത്. ജപ്പാന്‍െറ ഈ നീക്കത്തെ ഇന്ത്യ നയതന്ത്ര വിജയമായാണ് കാണുന്നത്. അതേസമയം, കരാറിലെ ചില വകുപ്പുകള്‍ ആശങ്ക ഉയര്‍ത്തുന്നുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യയിലത്തെിയ ഷിന്‍സോ ആബെ കരാറുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. കരാറിലെ ഏതാനും വ്യവസ്ഥകളില്‍ വ്യക്തതയാകാതെയാണ് അന്ന് ചര്‍ച്ച അവസാനിച്ചത്. തുടര്‍ന്ന്, ഇരു രാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികള്‍ പലപ്പോഴായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അന്തിമ കരാറിന് രൂപം നല്‍കിയത്. കരാര്‍ ചരിത്രപരമാണെന്നും പൂര്‍ണമായും സമാധാന ആവശ്യങ്ങള്‍ക്കു മാത്രമായിരിക്കും ആണവോര്‍ജം ഉപയോഗിക്കുകയെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. ആണവായുധമില്ലാത്ത ഒരു ലോകം സാക്ഷാത്കരിക്കുന്നതിനാണ് ഈ കരാറെന്ന് ഷിന്‍സോ ആബെയും പ്രസ്താവിച്ചു.
ലോകത്തെ ആണവോര്‍ജ ഉല്‍പാദകരില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ജപ്പാന്‍. പുതിയ കരാറനുസരിച്ച്, ഇന്ത്യയില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ജപ്പാന്‍ കമ്പനികള്‍ക്കാകും. മാത്രമല്ല, ജപ്പാന്‍ കമ്പനികളുടെ നിക്ഷേപമുള്ള മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ ആണവ വിപണി ലഭ്യമാകും. അമേരിക്കയിലെ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക് കോര്‍പറേഷന്‍, ജി.ഇ എനര്‍ജി തുടങ്ങിയ ആണവനിലയ നിര്‍മാണ കമ്പനികളില്‍ ജപ്പാനിലെ കമ്പനികള്‍ക്കും നിക്ഷേപമുണ്ട്. കരാറനുസരിച്ച് ഈ കമ്പനികള്‍ക്കും ഇന്ത്യയില്‍ റിയാക്ടറുകള്‍ നിര്‍മിക്കാനാകുമെന്നത് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇന്ത്യ സ്വതന്ത്രമായി ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാകുമെന്നും വ്യവസ്ഥയുണ്ട്. 2008 സെപ്റ്റംബറില്‍, ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് ജപ്പാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് ആദ്യ ഒൗദ്യോഗിക ചര്‍ച്ച നടക്കുന്നത്. അമേരിക്കയുമായുള്ള ആണവ കരാര്‍ ഒപ്പുവെച്ചശേഷമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.