ഇന്ത്യയിലെ മൈാബൈൽ വരിക്കാരുടെ എണ്ണം 2020ൽ നൂറുകോടിയാവും

മുംബൈ: ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണം 2020​തോടുകുടി നൂറുകോടി ആവുമെന്ന്​ പഠനം. ജി.എസ്​.എം.എ യാണ്​ ഇതുസംബന്ധിച്ച പഠനം നടത്തിയത്​.

മൊബൈൽ ഇക്കോണമിയുടെ കണക്ക്​ പ്രകാരം 2016 ജൂണിൽ 616മില്യൺ ആണ്​ ഇന്ത്യയിലെ ആകെ മൊബൈൽ വരിക്കാരുടെ എണ്ണം. ലോകത്തിലെ രണ്ടാമത്തെ ​മൊാബൈൽ മാർക്കറ്റ്​ ആണ്​ ഇന്ത്യയിലേത്​.ജനസംഖ്യയുടെ പകുതിയും  ഇന്ത്യയിൽ മൊബൈൽ വരിക്കാരാണ്​. മൊബൈൽ ഫോണുകളുടെ വിലക്കുറവും  സേവന ദാതാക്കൾ നൽകുന്ന മികച്ച സേവനവും   മൊബൈൽ വിപണിക്ക്​ ഗുണകരമാവുമെന്നാണ്​ ​ കണക്ക​ുകുട്ടൽ. 2020ൽ വരിക്കാരുടെ എണ്ണം 100 ​േകാടി  ആകുമെന്ന്​ പറയാനുള്ള കാരണവുമിതാണ്​.

റിപ്പോർട്ടുകൾ പ്രകാരം 3ജി 4ജി മൊബൈൽ ബ്രോഡ്​ബാൻഡുകളുടെ എണ്ണം 2020തോടുകൂടി 670 മില്യൺ ആകു​െമന്നും പഠനഫലം പറയുന്നു. ആകെ ​മൊബൈൽ വരിക്കാരുടെ 48 ​ശതമാനം വരുമിത്​.4ജീ കണക്​ഷനുകള​ുടെ എണ്ണം 2020ൽ 380 മില്യൺ ആയി വർധിക്കും . എന്നാൽ ഇത്തരത്തിലുള്ള നേട്ടങ്ങൾക്കായി 2.3 ലക്ഷം കോടി രൂപ മൊബൈൽ കമ്പനികൾ നിക്ഷേപിക്കേണ്ടി വരുമെന്നാണ്​ സുചന.

 

Tags:    
News Summary - India to have 1bn mobile subscribers by 2020: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.