ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്​ഥാനമിടിഞ്ഞു

ലണ്ടൻ: റിപ്പോർ​ട്ടേഴ്​സ്​ വിത്തൗട്ട്​ ബോർഡേഴ്​സ്​ പുറത്തുവിട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയു ടെ സ്​ഥാനമിടിഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയിൽ 142ാംസ്​ഥാനത്താണ്​ ഇന്ത്യ. നേരത്തേ 140 ആയിരുന്നു. നോർവേ ആണ്​ പട്ടിക യിൽ ഒന്നാമത്​. ഉത്തര കൊറിയ അവസാനവും. യു.എസ്​ 45ാംസ്​ഥാനത്തും.

കഴിഞ്ഞ വർഷം ആഗസ്​റ്റിൽ കേന്ദ്ര സർക്കാർ 370ാം വകു പ്പ്​ റദ്ദാക്കിയ ജമ്മു കശ്​മീരി​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭങ്ങളും അടിച്ചമർത്തലുകളും ഇൻറർനെറ്റ്​ അടക്കമുള്ള മാധ്യമങ്ങളുടെ നിരോധനവുമാണ്​ ഇന്ത്യയെ രണ്ടു സ്​ഥാനം പിന്നോട്ടടിപ്പിച്ചത്​. തുറന്ന ജയിലു പോലെ ആയിത്തീർന്ന കശ്​മീരിലെ സംഭവ വികാസങ്ങളുടെ നിജസ്​ഥിതി റിപ്പോർട്ടു ചെയ്യുന്നതിൽ നിന്നും കേന്ദ്രം മാധ്യമങ്ങളെ വിലക്കുകയും ചെയ്​തു.

കശ്​മീരിലെ രണ്ട്​ മാധ്യമപ്രവർത്തകരെ ഉന്നംവെച്ച്​ പൊലീസ്​ വീണ്ടും രംഗത്തുവന്ന സാഹചര്യത്തിലാണ്​ പട്ടിക പുറത്തുവിട്ടത്​. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളിയിലാണ്​. രാഷ്​ട്രീയ പ്രവർത്തകരുടെ പിന്തുണയോടെ പൊലീസുകാർ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം അമഴിച്ചുവിടുകയാണ്​.

2019ൽ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ​സ്​ഥിതിഗതികൾ കൂടുതൽ രൂക്ഷമായത്​-റിപ്പോർ​ട്ടേഴ്​സ്​ വിത്തൗട്ട്​ ബോർഡേഴ്​സ്​ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Tags:    
News Summary - India Has Dropped Two Places In World Press Freedom Index -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.