Posted On
date_range Updated On
date_range 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ.എല്‍.ഒ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്
ന്യൂഡല്‍ഹി: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. ഐ.എല്‍.ഒയുടെ ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജൂണ്‍ 2021വരെയായിരിക്കും കാലാവധി. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര തൊഴില്‍ സംബന്ധിയായ നയങ്ങളും അജണ്ടകളും തീരുമാനിക്കുന്ന കൂട്ടായ്മയാണ് ഐ.എല്‍.ഒ.
ഇന്ത്യയുടെ തൊഴില്‍നിയമ ഭേദഗതികളെക്കുറിച്ചും, കേന്ദ്ര ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിലും ഐ.എല്‍.ഒ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.