ഇന്ത്യ മരുന്നുകൾ കയറ്റി അയക്കുന്നു, പാകിസ്​താൻ തീവ്രവാദവും- കരസേന മേധാവി

ന്യൂഡൽഹി: ലോകം മുഴുവൻ കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടു​േമ്പാൾ പാകിസ്​താൻ അയൽരാജ്യത്തിന്​ പ്രശ്‌നമുണ്ടാക ്കുന്നത് തുടരുകയാണെന്ന്​ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നർവാനെ. കശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായി പാകി സ്​താൻ നടത്തിയ വെടിനിർത്തൽ ലംഘനത്തെ അപലപിച്ച്​​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ലോക്ഡൗൺ പ്രഖ്യാപ ിച്ച ശേഷം പാകിസ്​താ​​െൻറ ഭാഗത്ത്​ നിന്ന്​ വെടിനിർത്തൽ കരാർ ലംഘനത്തി​ൽ വർധനവുണ്ടായതായി നർവാനെ പറഞ്ഞു. ലോകരാജ്യങ്ങളും ഇന്ത്യയും കോവിഡ്​ ഭീഷണിക്കെതിരെ പോരാടുന്ന ഘട്ടത്തിൽ, നമ്മുടെ അയൽക്കാർ പ്രശ്‌നമുണ്ടാക്കുന്നത്​ തുടരുന്നു എന്നത് നിർഭാഗ്യകരമാണ്. ഇന്ത്യ സ്വന്തം പൗരന്മാരെ മാത്രമല്ല, മരുന്നുകൾ കയറ്റുമതി ചെയ്​തും മെഡിക്കൽ ടീമുകളെ അയച്ചും ലോകത്തി​​െൻറ മറ്റു ഭാഗങ്ങളിലുള്ളവരെയും സഹായിക്കുന്ന തിരക്കിലാണ്​. എന്നാൽ പാകിസ്​താൻ തീവ്രവാദം കയറ്റുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

പാകിസ്​താ​​െൻറ ഭാഗത്തുനിന്നുണ്ടായ തുടർച്ചായായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി സന്ദർശിച്ച്​ അവലോകനയോഗം നടത്തിയ കരസേന മേധാവി ഡൽഹിയിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിന്​ കേരാൻ സെക്​ടറിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം അഞ്ച്​ തീവ്രവാദികളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ അഞ്ച്​ സൈനികർക്കും ജീവൻ നഷ്​ടപ്പെട്ടു.

Tags:    
News Summary - India exporting medicines but Pak export terror- Army Chief - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.