Posted On
date_range Updated On
date_range രാജ്യത്ത് 40,715 പേർക്ക്കൂടി കോവിഡ്; 199 മരണം
ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 29,785 പേർക്ക് രോഗം ഭേദമായി. 199 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,16,86,796 ആയി. ഇതിൽ 3,45,377 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് മൂലം ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,60,166 ആയി.
കഴിഞ്ഞ ദിവസം 9,67,459 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ ജർമനി മാർച്ച് 28 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ ഏപ്രിൽ 18 വരെ നീട്ടി. ബ്രസീലിൽ പുതുതായി 49,293 പേരാണ് രോഗികളായത്. ചൈനയിൽ ഇന്ന് ഒമ്പത് പേർക്കും ഇന്നലെ ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.