Posted On
date_range Updated On
date_range 44,878 പേര്‍ക്ക് കോവിഡ്; 49,079 പേര്‍ കൂടി രോഗമുക്തരായി
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 44,878 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം, 49,079 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഏതാനും ദിവസങ്ങളായി രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍.
ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 87,28,795 ആയി. കോവിഡ് മുക്തരായവരുടെ എണ്ണം 81,15,580 ആണ്.
547 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് മരണസംഖ്യ 1,28,688 ആയി.
4,84,547 പേരാണ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.