Posted On
date_range Updated On
date_range കോവിഡ് വ്യാപനത്തിൽ കുറവ്; രാജ്യത്ത് 55,722 പുതിയ രോഗികൾ; 579 മരണം
ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം 579 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.52 ശതമാനമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1,14, 610 പേരാണ് കോവിഡ് മൂലം മരിച്ചത്.
ഇന്ത്യയിൽ 7,72,055 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 66,63,608 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 66,399 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെത രോഗമുക്തി നിരക്ക് 88.26 ശതമാനമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.