ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം അടുത്തയാഴ്ചയോടെ പാരമ്യത്തിലെത്തുമെന്ന് കേന്ദ്രസർക്കാർ ഉപദേഷ്ടാവ്. മെയ് മൂന്നിനും അഞ്ചിനും ഇടയിലാവും കോവിഡ് പാരമ്യത്തിലെത്തുകയെന്ന് ശാസ്ത്രജ്ഞൻ എം.വിദ്യാസാഗർ പറഞ്ഞു. കോവിഡിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിലെ അംഗമാണ് വിദ്യാസാഗർ.
ജൂലൈ അല്ലെങ്കിൽ ആഗസ്റ്റ് വരെ രാജ്യത്തെ കോവിഡ് ബാധ ഇതുപോലെ തുടരാം. അതിന് ശേഷം രോഗബാധയിൽ കുറവുണ്ടാകും. ഇനിയൊരു ആറ് മുതൽ എട്ട് ആഴ്ച വരെ കോവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും. കോവിഡ് പ്രതിരോധത്തിന് ദീർഘകാലത്തേക്കുള്ള പോംവഴികളല്ല ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് ആദ്യമായി പാരമ്യത്തിലെത്തിയത് കഴിഞ്ഞ സെപ്തംബറിലായിരുന്നു. അന്ന് ഏകദേശം 97,000 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതിനേക്കാളും മൂന്നിരട്ടി രോഗികളാണ് ഇപ്പോൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതെന്നും അതിനാൽ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.