ഇന്ത്യ-ചൈന ബന്ധം കടുത്ത പ്രതിസന്ധിയിൽ -എസ്​.ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്ന്​ വിദേശകാര്യമന്ത്രി എസ്​.ജയശങ്കർ. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാറുകൾ പാലിച്ച്​ സ്ഥിതി സാധാരണനിലയിലാക്കാൻ ചൈന തയാറാവണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷങ്ങളിലാണ്​ മന്ത്രിയുടെ പ്രതികരണം.

സർദാർ വല്ലഭായി പ​ട്ടേലി​െൻറ ജന്മദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ ആരെയും അനുവദിക്കില്ലെന്ന്​ ജയശങ്കർ പറഞ്ഞു. അതിർത്തി കടന്നുള്ള തീവ്രവാദത്തോട്​ വിട്ടുവീഴ്​ചയുണ്ടാവില്ലെന്നും ജയശങ്കർ വ്യക്​തമാക്കി.

കഴിഞ്ഞ മൂന്ന്​ പതിറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ്​ തുടരുന്നത്​. അതിർത്തികളിൽ സമാധാനത്തിനായി ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്​. എന്നാൽ, കോവിഡ്​ കാലത്ത്​ സ്ഥിതിയിൽ മാറ്റമുണ്ടായിരിക്കുകയാണ്​. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധി നേരിടുകയാണെന്നും എസ്​.ജയശങ്കർ പറഞ്ഞു.

Tags:    
News Summary - India-China Ties Have Come Under "Severe Stress": Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.