ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസം ചൊവ്വാഴ്ച്ച മുതല്‍

ന്യൂഡൽഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് ധാരണ. ചൊവ്വാഴ്ച്ച മുതൽ ചൈനയിലെ സ ിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംയുക്ത സൈനികാഭ്യാസം അരങ്ങേറുക.

ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ എന ്ന ലക്ഷ്യത്തോടെയാണ് 'കയ്യോട് കൈ ചേര്‍ത്ത്' (ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്) എന്ന സെനികപരിശീലനം നടത്തുന്നത്. ഏഴാമത് ഇന്ത്യാ ചൈന സംയുക്തസൈനികാഭ്യാസത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നും നൂറു വീതം സെനിക ട്രൂപ്പുകളാണ് പങ്കെടുക്കുക.

ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഡിസംബര്‍ 11 മുതല്‍ 23വരെയാണു പരിശീലനം.

2017ല്‍ സിക്കിമിലെ ദോക് ലാമില്‍ സെക്ടറില്‍ 73 ദിവസം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയാണ് ഇന്ത്യ-ചൈന ബന്ധം വഷളാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ അനൗദ്യോഗിക ഉച്ചകോടിയെ തുടര്‍ന്നാണ് വീണ്ടും സഹകരിക്കാനുള്ള തീരുമാനമുണ്ടായത്.

Tags:    
News Summary - India, China Joint Military Drill To Resume After A Year's Gap-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.