Posted On
date_range Updated On
date_range എക്സിറ്റ് പോൾ പ്രവചനം മറികടന്ന് ഇൻഡ്യ സഖ്യം മുന്നിലേക്ക്; 295 സീറ്റ് കിട്ടുമെന്ന് സഞ്ജയ് റാവത്ത്
മുംബൈ: എക്സിറ്റ് പോൾ പ്രവചനങ്ങൾ മറികടന്ന് ഇൻഡ്യ സഖ്യം മുന്നേറുകയാണെന്ന് ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്. 295 സീറ്റുകൾ സഖ്യം സ്വന്തമാക്കും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേവലം 50 സീറ്റുകൾ മാത്രം ലഭിച്ച കോൺഗ്രസ് ഇക്കുറി 150 സീറ്റുകൾ സ്വന്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളായായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി മുന്നിലെത്തുമെന്നും ഇൻഡ്യാ സഖ്യം 295 സീറ്റുകൾ നേടുമെന്നും റാവത്ത് പറഞ്ഞു.
അതേസമയം വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ‘ഇൻഡ്യ’ സഖ്യം 225 സീറ്റുകൾക്ക് മുകളിൽ ലീഡ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.