ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത് അതിവേഗത്തിലാക്കാൻ ഇന്ത്യ- ബംഗ്ലാദേശ് ധാരണ. മ്യാന്മറിലെ സ്വന്തം വീടുകളിലേക്കുള്ള റോഹിങ്ക്യകളുടെ സുരക്ഷിത മടക്കം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ഉന്നതല സംഘം ചർച്ച നടത്തിയതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു.
ചില റോഹിങ്ക്യൻ അഭയാർഥികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി റിപ്പോർട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നിയമവിരുദ്ധ അഭയാർഥികളെ കണ്ടെത്താൻ നിയമനടപടിക്ക് സംസ്ഥാന സർക്കാറുകൾക്ക് നിരന്തരം നിർദേശം നൽകാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.