വിങ് കമാൻഡർ വ്യോമിക സിങ്, കമ്മഡോർ രഘു ആർ. നായർ, കേണൽ സോഫിയ ഖുറേഷി
ന്യൂഡൽഹി: വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും പാകിസ്താന്റെ ഏതൊരു പ്രകോപനവും നേരിടാൻ പൂർണ സജ്ജരാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താസമ്മേനത്തിൽ സംസാരിക്കുകയായിരുന്നു കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമികാസിങ്ങും കമ്മഡോർ രഘു ആർ. നായരും.
വെടിനിർത്തൽ തുടരും. സേന എല്ലാറ്റിനും പൂർണ സജ്ജരായിരുന്നു. മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നത് കര, വ്യോമ, നാവിക സേനകൾ എപ്പോഴും സജ്ജരായിരിക്കും. പാകിസ്താന്റെ ഏതൊരാക്രമണത്തിനും ഇന്ത്യ ശക്തമായ മറുപടി നൽകുമെന്നും കമ്മഡോർ രഘു ആർ. നായർ പറഞ്ഞു.
പലവിധത്തിലുള്ള പ്രചാരണങ്ങളാണ് പാകിസ്താൻ ഇന്ത്യക്കെതിരെ നടത്തിയത്. ഇന്ത്യൻ സൈന്യം പള്ളികളെ ലക്ഷ്യം വെച്ചുവെന്നായിരുന്നു പാകിസ്താന്റെ ഒരു വാദം. എന്നാൽ ഒരു മതസ്ഥാപനത്തെയും ഇന്ത്യൻ സൈന്യം ലക്ഷ്യം വെച്ചിട്ടില്ല. ഒതു മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ സൈന്യം അതുയർത്തിപ്പിടിക്കും. ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്താന് വലിയ തിരിച്ചടി നേരിട്ടതായും വ്യോമിക സിങ് പറഞ്ഞു.
നിരവധി വ്യാജ പ്രചാരണങ്ങളാണ് പാകിസ്താൻ നടത്തിയത്. അവരുടെ ജെ.എഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ് 400, ബ്രഹ്മോസ് മിസൈൽ ബേസ് എന്നിവ തകർത്തു. ജമ്മു, ഭട്ടിൻഡ, സിർസ എന്നീ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ചണ്ഡീഗഢ്, ബിയാസ് ഉൾപ്പെടെയുള്ള ആയുധശാലകളിൽ ആക്രമണം നടത്തി തുടങ്ങിയ പ്രചാരണങ്ങളാണ് പാകിസ്താൻ നടത്തിയതെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഭീകരരുടെ ക്യാമ്പുകളെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും വ്യോമിക സിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.