പുതിയ വീട് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ്

ന്യൂഡൽഹി: കോവിഡ്​ കാല സാമ്പത്തിക പാക്കേജി​െൻറ ഭാഗമായി പുതിയ ഇളവുമായി കേന്ദ്ര ധനമന്ത്രാലയം. ആത്മനിർഭർ ഭാരത് മൂന്നാംഘട്ട പാക്കേജി​െൻറ ഭാഗമായി വീട് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു.


രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 20 ശതമാനം വരെ ഇളവാണു ലഭിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിർമാണ​ മേഖലയിലുള്ളവർക്ക്​ പുതിയ പദ്ധതികൾ തുടങ്ങാൻ ഈ ഇളവ്​ പ്രേരണയാവും.


കോവിഡ്​ കേസുകൾ കുറഞ്ഞതോടെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്​ വരികയാണെന്ന്​ ധനമന്ത്രി പറഞ്ഞു. ജി.എസ്​.ടി പിരിവ്​ ഉയരുന്നതും ഊർജ ഉപയോഗം വർധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവർത്തനവുമെല്ലാം സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നതി​െൻറ സൂചകങ്ങളാണെന്നും​ ധനമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.