Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ്
മംഗളൂരു: കോൺഗ്രസ് നേതാവും വ്യവസായിയുമായ വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ചിക്കമംഗളൂറു ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് ചുമതലയിലാണ് വിവേക് രാജ്.
രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം വീട്ടിലും തുടർന്ന് ഓഫീസിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയായിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിവേക് പറഞ്ഞു.താൻ കള്ളപ്പണക്കാരനോ നിയമവിരുദ്ധമായി ഏതെങ്കിലും ബിസിനസ് ചെയ്യുന്ന ആളോ അല്ല. രേഖകൾ എല്ലാം സുതാര്യം. അവർ എന്ത് കണ്ടെത്താനാണ്? തെരഞ്ഞെടുപ്പ് മുറ്റത്ത് ബി.ജെ.പി ഇതെല്ലാം ചെയ്യുന്നതിന്റെ താല്പര്യം ജനങ്ങൾ തിരിച്ചറിയുമെന്നും വിവേക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.