വരുമാന നികുതി അടക്കുന്നവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാനാവില്ല -കേന്ദ്ര ധനമന്ത്രാലയം

വരുമാന നികുതി അടക്കുന്നവർക്ക് 2022 ഒക്ടോബർ ഒന്ന് മുതൽ സാമൂഹ്യ സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജനക്കായി അപേക്ഷിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. 60 വയസ്സിൽ കൂടുതൽ പ്രായമായവർക്ക് പ്രതിമാസം 1000 മുതൽ 5000 വരെ പെൻഷൻ അനുവദിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് അടൽ പെൻഷൻ യോജന. എന്നാൽ ഒക്ടോബർ ഒന്നിന് മുമ്പായി പേര് ചേർത്തിട്ടുള്ള വരുമാന നികുതി അടക്കുന്നവർക്ക് പദ്ധതിയിൽ തുടരാമെന്നും അറിയിച്ചിട്ടുണ്ട്.

അർഹതിയില്ലാത്തവരെ ഒഴിവാക്കുന്നതിനാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം അറയിച്ചു. 2015 ജൂൺ ഒന്നിനാണ് അടൽ പെൻഷൻ യോജന ആരംഭിച്ചത്. 18നും 40നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന് സേവിങ്സ് ബാങ്ക് അകൗണ്ടോടെ ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ അടൽ പെൻഷൻ യോജനയിൽ ചേരാം. മാർച്ച് 22ലെ കണക്ക് പ്രകാരം 4.01 കോടി ആളുകൾ പദ്ധതിയിൽ അംഗങ്ങളാണ്.

Tags:    
News Summary - Income tax payers barred from enrolling in Atal Pension Yojana from Oct 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.