സാന്റിയാഗോ മാർട്ടിന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന

കോയമ്പത്തൂർ : ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്‍റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്. കോയമ്പത്തൂർ ജില്ലയിലെ തുടിയല്ലൂർ വെള്ളക്കിണറിലെ മാർട്ടിന്‍റെ വീട്ടിൽ രാവിലെയാണ് പരിശോധന നടന്നത്. മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ കോർപ്പറേറ്റ് ഓഫിസിലും റെയ്‌ഡ് നടത്തിയെന്നാണ് റിപ്പോർട്ട്.

ലോട്ടറി വിൽപന ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പ് സാന്‍റിയാഗോ മാർട്ടിനെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

ലോട്ടറി വിൽപനയിൽ ചട്ടങ്ങൾ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച്​ മാർട്ടിനെതിരെ കൊച്ചി എൻഫോഴ്​സ്​മെന്‍റ്​ വിഭാഗം കേസെടുത്തിരുന്നു. ഇതേതുടർന്ന്​ ഏപ്രിൽ 25ന് മാർട്ടിന്‍റെ മരുമകൻ ആദവ് അർജുന്‍റെ ഓഫിസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. കഴിഞ്ഞ ജൂണിൽ 173 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്​സ്​മെന്‍റ്​ വകുപ്പ്​ മരവിപ്പിച്ചിരുന്നു.

Tags:    
News Summary - Income Tax Department search of Santiago Martin's home and office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.