ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്ന കമ്മാത്തിയിലെ തോമസിന്‍റെ വീട്
Posted On
date_range Updated On
date_range വ്യാപാരി സംഘം നേതാവിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ഗൂഡല്ലൂർ: തമിഴ്നാട് വ്യാപാരിസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും ശ്രീമധുര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ എ.ജെ. തോമസ് എന്ന തൊമ്മിയുടെ വീട്ടിൽ റെയ്ഡ്. കമ്മാത്തിയിലെ വീട്ടിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയാണ് നടക്കുന്നത്.
ഇന്നലെ 11.30ഓടെ ആരംഭിച്ച പരിശോധന ഇന്ന് മൂന്ന് വരെ 25 മണിക്കൂർ പിന്നിട്ടു. ചില രേഖകൾ പരിശോധനക്കായി എടുത്തിട്ടുണ്ട്.
മൂന്നരക്കോടി രൂപയോളം പിടിച്ചെടുത്തതായി ഒരു സ്വകാര്യ ചാനലിൽ വാർത്ത വന്നെങ്കിലും ഔദ്യോഗിക സ്ഥീരീകരണം ലഭിച്ചിട്ടില്ല. കോയമ്പത്തൂർ, ഊട്ടി ആദായ നികുതി വകുപ്പ് അധികൃതരാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.