വോട്ടുചെയ്യാതെ മാവോവാദി ഗ്രാമം; തെരഞ്ഞെടുപ്പ് ബഹിഷ്‍കരിച്ച് ബസ്തർ

ബസ്തർ: ഛത്തിസ്ഗഢിലെ നക്സൽ ബാധിത മേഖലയായ ബസ്തറിൽ ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്‍കരിച്ച് മാവോവാദി നേതാക്കളുടെ ഗ്രാമം. മാവോവാദികളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി മുൻ കമാൻഡർ ഹിദ്മയുടെയും നിലവിലെ കമാൻഡർ ബാർസെ ദേവയുടെയും സ്വന്തം ഗ്രാമമായ പുവാർത്തിയിൽനിന്ന് ഒരാൾപോലും വോട്ടുചെയ്യാനെത്തിയില്ല. സുരക്ഷ സേനക്കുനേരെയുണ്ടായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഹിദ്മ.

പുവാർത്തി, തെക്കൽഗുഡിയം, ജോനഗുഡ എന്നീ ഗ്രാമങ്ങൾക്കായി 25 കിലോമീറ്റർ അകലെ സിൽഗർ ഗ്രാമത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയിരുന്നത്. മൂന്നു ഗ്രാമത്തിലുമായി 547 വോട്ടർമാരാണുള്ളത്. എന്നാൽ, ഈ ബൂത്തിൽ 31 പേരാണ് വോട്ടുചെയ്തത്. ഇവർ തെക്കൽഗുഡിയം, ജോനഗുഡ ഗ്രാമങ്ങളിലുള്ളവരാണ്. 332 വോട്ടർമാരുള്ള പുവാർത്തിയിൽനിന്ന് ആരും വോട്ടുചെയ്യാനെത്തിയില്ലെന്ന് ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) ജാവാ പട്ടേൽ വാർത്ത ഏജൻസിയോട് പറഞ്ഞു.

Tags:    
News Summary - In village of Maoist leader in Bastar, residents stay away from voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.