യു.പിയിൽ രാമചരിത മാനസം ഉരുവിടുന്നത് സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചുമതലയുടെ ഭാഗമാക്കി

ലഖ്നോ: 24 മണിക്കൂർ തുടർച്ചയായ തുളസീദാസിന്റെ രാമചരിതമാനസം ഉരുവിടുന്നത് ആഘോഷകാലങ്ങളിൽ ഹിന്ദുക്കളുടെ ആചാരങ്ങളിലൊന്നാണ്. എന്നാൽ രാജ്യത്തിന്റെ ഒരു ഭാഗത്തും ഇത് ഔദ്യോഗിക ചുമതലയുടെ ഭാഗമാക്കിയിട്ടില്ല. മതപരമായ ചുമതലകളിൽ നിന്ന് സംസ്ഥാനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഈ പതിവ് ഉപേക്ഷിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ.

സർക്കാരിന്റെ മതപരമായ അജണ്ട സർക്കാർ ഉദ്യോഗസ്ഥരിൽ അടിച്ചേൽപിക്കാനാണ് ശ്രമം. യു.പിയിൽ തുളസീദാസിന്റെ രാമചരിത മാനസം ഉരുവിടുന്നത് ഔദ്യോഗിക ചുമതലകളുടെ ഭാഗമാക്കിയിരിക്കുകയാണ്. അതിനായി അതത് ​ബ്ലോക്കുകളിൽ നിന്ന് മൂന്ന് അധ്യാപകരെ വീതം തെരഞ്ഞെടുക്കാനും ഇവരെ പ്രധാന ക്ഷേത്രങ്ങളിൽ രാമചരിതമാനസം ഉരുവിടാൻ ഏൽ​പിക്കാനും ചുമതലപ്പെടുത്തി.

സോൻഭദ്രയിലെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫിസർ ഹരിവൻശ് കുമാർ ആണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാരോട് അതത് ബ്ലോക്കുകളിലെ മൂന്ന് അധ്യാപകരെ തിരഞ്ഞെടുത്ത് മാർച്ച് 28, 29 തീയതികളിൽ പ്രമുഖ ക്ഷേത്രങ്ങളിൽ 'രാമചരിതമനസ്' നിർത്താതെ പാരായണം ചെയ്യുന്നത് ഉറപ്പാക്കാൻ നിർദേശിച്ചത്.

ചൈത്ര നവരാത്രിയിലും രാമനവമിയിലും ക്ഷേത്ര പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ട എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും നൽകിയ ഉത്തരവിൽ നിന്ന് ഒരു പടി കൂടി കടന്നാണ് അധ്യാപകർക്കുള്ള ഈ ഉത്തരവ്. കലാകാരന്മാർക്കുള്ള ഓണറേറിയം നൽകാൻ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. പ്രധാനമായും, സംസ്ഥാന സാംസ്കാരിക വകുപ്പ് ഡി.എമ്മുകാർക്ക് നൽകിയ ഉത്തരവിൽ സ്വമേധയാ ഉള്ളതും വിശ്വാസത്തിൽ ഊന്നിയുള്ളതുമായ മതപരമായ പ്രവർത്തനത്തിന് അധ്യാപകരെ ഏർപ്പെടുമോ എന്ന് പരാമർശിച്ചിട്ടില്ല.

Tags:    
News Summary - In UP reciting Ramcharitmanas can also be part of official duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.