മണിപ്പൂരിൽ ഏഴ് ജെ.ഡി.യു എം.എൽ.എമാരിൽ അഞ്ചുപേർ ബി.ജെ.പിയിൽ ചേർന്നു

ഗുവാഹത്തി: മണിപ്പൂരിൽ ജെ.ഡി.യുവിനെ പിളർത്തി ബി.ജെ.പി. ഏഴ് ജെ.ഡി.യു എം.എൽ.എമാരിൽ അഞ്ചുപേർ ഭരണ കക്ഷിയായ ബി.ജെ.പിയിൽ ചേർന്നു. ജെ.ഡി.യു നേതാവായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബി.​ജെ.പി സഖ്യം വിട്ട് ആഴ്ചകൾക്കുള്ളിലാണ് മണിപ്പൂരിൽ തിരിച്ചടി നേരിടേണ്ടി വന്നത്.

അഞ്ച് ജെ.ഡി.യു എം.എൽ.എമാരെ ബി.ജെ.പിയിൽ ചേർക്കാർ സ്പീക്കർ അനുമതി നൽകിയെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിങ് പ്രസ്താവനയിൽ പറഞ്ഞു. ആകെ എം.എൽ.എമാരിൽ മൂന്നിൽ രണ്ടും പാർട്ടിമാറിയതിനാൽ അയോഗ്യരാക്കപ്പെടില്ല.

കെ.എച്ച് ജോയ് കിഷൻ, എൻ സനത്, എം.ഡി അചബുദ്ദീൻ, മുൻ ഡി.ജി.പി എൽ.എം ഖൗട്ട്, തങ്ക്ജംഅരുൺ കുമാർഎന്നിവരാണ് പാർട്ടിമാറിയത്.

രണ്ടാം തവണയാണ് ബി.ജെ.പി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെതിരെ ​നീക്കം നടത്തുന്നത്. 2020ൽ അരുണാച്ൽ പ്രദേശിലായിരുന്ന ജെ.ഡി.യു എം.എൽ.എമാരെ ബി.ജെ.പി സ്വന്തമാക്കിയത്. 

Tags:    
News Summary - In Manipur, five out of seven JDU MLAs have joined the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.