മലാല ഏറ്റവും അടുത്ത സുഹൃത്ത്​ -അസർ മാലിക്​

ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ നൊബേൽ സമ്മാന ജേതാവ്​ മലാല യൂസുഫ്​ സായിയെ കുറിച്ച്​ പങ്കാളി അസർ മാലിക്​ ട്വീറ്റ്​ ചെയ്​ത വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ​വൈറലായിരിക്കുകയാണ്​. ഇരുവരും ഒരുമിച്ച്​ കേക്ക്​ മുറിക്കുന്ന ചിത്രത്തിനൊപ്പമാണ്​ മലാലയെ കുറിച്ചുള്ള ഹൃദയം തൊട്ട കുറിപ്പും അസർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്​.


 



'മലാലയിൽ, എനിക്ക് ഏറ്റവും പിന്തുണ നൽകുന്ന ഒരു സുഹൃത്തിനെ, സുന്ദരിയും ദയയും ഉള്ള ഒരു പങ്കാളിയെ ഞാൻ കണ്ടെത്തി - ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് പങ്കിടാൻ കഴിയുമെന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ നിക്കാഹിന്​ ആശംസ നേർന്ന എല്ലാവർക്കും നന്ദി. ഞങങളുടെ ക്രിക്കറ്റ്​ ടീമിന്‍റെ പാരമ്പര്യമനുസരിച്ച്​ ഞങ്ങൾ ഇവിടെ വിജയത്തിന്‍റെ കേക്ക്​ മുറിക്കുന്നു -അസർ ട്വിറ്ററിൽ കുറിച്ചു. ആയിക്കണക്കിന്​ പേരാണ്​ ഇതിൽ ആശംസ അറിയിച്ച്​ രംഗത്തെത്തിയത്​.

ചൊവ്വാഴ്ച ലണ്ടനിലെ മലാലയുടെ വീട്ടിൽ വെച്ചായിരുന്നു ലളിതമായ ചടങ്ങഇൽ ഇരുവരുടെയും നിക്കാഹ്​ നടന്നത്​. ലാഹോറിൽ നിന്നുള്ള അസർ മാലിക് വ്യവസായിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്​ ഹൈ പെർഫോമൻസ് സെന്‍ററിന്‍റെ ജനറൽ മാനേജരുമാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യ ജെമീമ ഗോൾഡ്​സ്​മിത്ത്, ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, പ്രിയങ്ക ചോപ്ര എന്നിവരടക്കം ലോകത്തിന്‍റെ വിവിധ കോണുകളിൽനിന്ന്​ ദമ്പതികൾക്ക്​ ആശംസകൾ പ്രവഹിക്കുകയാണ്​. അതേസമയം, മലാല പാകിസ്​താനിയെ വിവാഹം കഴിച്ചതിനെ വിമർശിച്ച്​ എഴുത്തുകാരി തസ്​ലീമ നസ്​റിൻ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - In Malala, I found the most supportive friend-asser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.