സ്​കൂൾ ഹോസ്റ്റലിൽ 229 പേർക്ക്​ കോവിഡ്​; മഹാരാഷ്​ട്രയിൽ കോവിഡ്​ പടരുന്നു

മുംബൈ: മഹാരാഷ്​ട്രയിൽ വീണ്ടും കോവിഡ്​ പടർന്നുപിടിക്കുന്നു. വാഷിം ജില്ലയിലെ ഒരു സ്​കൂൾ ഹോസ്റ്റലിൽ 229 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 225 പേർ വിദ്യാർഥികളും നാലുപേർ അധ്യാപകരുമാണ്​.

നൂറിലധികം പേർക്ക്​ രോഗം ബാധിച്ചതോടെ സ്​കൂളും പരിസരവും കണ്ടെയ്​ൻമെന്‍റ്​ സോണായി പ്രഖ്യാപിച്ചു. അമരാവതി, യവത്​മൽ പ്രദേശങ്ങളിൽനിന്നുള്ളവരാണ്​ വിദ്യാർഥികളിൽ ഭൂരിഭാഗവും. രണ്ടാഴ്ചയായി ഈ രണ്ടു ജില്ലകളിൽ കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,000ത്തിൽ അധികം പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒക്​ടോബറിന്​ ശേഷം ഇത്രയധികം കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​ ആദ്യമായാണ്​. 80 മരണങ്ങളും കഴിഞ്ഞദിവസം റി​േപ്പാർട്ട്​ ​െചയ്​തു.

രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ സംസ്​ഥാനത്ത്​ കർശന നിയന്ത്രണം ഏർപ്പെടുത്തി. 

Tags:    
News Summary - In Maharashtra Hostel 190 School Students Found Covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.