ന്യൂഡൽഹി: എല്ലാവർക്കും വാക്സിൻ എന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ, വിദേശ വാക്സിന് ഇറക്കുമതി തീരുവ ഒഴിവാക്കാൻ ആലോചന. വിദേശത്തുനിന്നുള്ള വാക്സിന് രാജ്യത്ത് നിർമിക്കപ്പെടുന്നവയുടെ വിലയുമായി അന്തരമുണ്ടാവാതിരിക്കാൻ ഇറക്കുമതി തീരുവയായ 10 ശതമാനം ഇളവു ചെയ്യാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
ഇതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാവുമെന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിദേശ വാക്സിനുകൾക്ക് നിലവിൽ ഇറക്കുമതി തീരുവക്ക് പുറമെ 16.5 ശതമാനം ജി.എസ്.ടി, സാമൂഹികക്ഷേമ സർചാർജ് എന്നിവയും ഈടാക്കുന്നുണ്ട്. ഈ തുകകൾ കൂടി ചേരുേമ്പാൾ ഇന്ത്യയിൽ നിർമിക്കപ്പെടുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയേക്കാൾ വിദേശ വാക്സിനുകൾക്ക് വില കൂടും.
ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്, മറ്റു നിർമാതാക്കളായ മോഡേണയുടെയും ജോൺസൺ ആൻഡ് ജോൺസെൻറയും വാക്സിനുകൾ എന്നിവ അനുമതിക്കായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.