ചീഫ് ജസ്റ്റിസിെനതിരായ കുറ്റവിചാരണ രാഷ്ട്രീയേപ്രരിതം –ജസ്റ്റിസ് എ.പി. ഷാ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന കുറ്റവിചാരണ രാഷ്ട്രീയ പ്രേരിതമാണെന്ന്് ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ. ഇംപീച്മെൻറിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്ന് തനിക്ക് വിശ്വാസമില്ല. ഇംപീച്മെൻറ് ചെയ്യാൻ മാത്രമുള്ള പിന്തുണ പ്രതിപക്ഷത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇംപീച്മെൻറ് നടപടിക്രമങ്ങൾ ആവുേമ്പാഴേക്കും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും. ചീഫ് ജസ്റ്റിസിെൻറ തീരുമാനങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വഭാവ ദൂഷ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഏഴു പ്രതിപക്ഷ പാർട്ടികളിലെ 71 എം.പിമാരാണ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് വെള്ളിയാഴ്ച നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.