?????? ??????

സുഷമ സഹായിച്ചു, ഇമാന്‍ അഹ്മദ് ശസ്ത്രക്രിയക്ക് ഉടന്‍ മുംബൈയിലത്തെും

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഭാരംകൂടിയ സ്ത്രീ എന്ന് കരുതപ്പെടുന്ന ഈജിപ്തുകാരി ഇമാന്‍ അഹ്മദ് ശസ്ത്രക്രിയക്കായി ഉടന്‍ മുംബൈയിലത്തെും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ പ്രത്യേക ഇടപെടലിലാണ് ഇമാനിന് വിസ അനുവദിച്ചത്.  500 കിലോഗ്രാം ആണ് ഇമാനിന്‍െറ ശരീരഭാരം. 11ാം വയസ്സിലാണ് അനിയന്ത്രിതമായരീതിയില്‍ ഇവര്‍ക്ക് ഭാരം കൂടാന്‍ തുടങ്ങിയത്.

അന്നുമുതല്‍ അനങ്ങാന്‍ പോലുമാകാതെ കിടപ്പിലാണ് അവര്‍. ഈജിപ്തില്‍ അവര്‍ സമീപിച്ച ഡോക്ടര്‍മാരെല്ലാം കൈയൊഴിഞ്ഞു. അവസാനശ്രമമെന്ന നിലയിലാണ് മുംബൈയിലെ സൈഫീ ആശുപത്രിയിലെ ഭാരംകുറക്കല്‍ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. മുഫസല്‍ എ. ലക്ദവാലയുമായി ഇമാനിന്‍െറ സഹോദരി ഷൈമ അബ്ദുല്‍ ലത്തി ബന്ധപ്പെടുന്നത്.

ഒക്ടോബറില്‍ ഇമാനിന്‍െറ മെഡിക്കല്‍ റെക്കോഡുകള്‍ ഷൈമ ഡോക്ടര്‍ മുഫസലിന് അയച്ചു. ചികിത്സ നല്‍കാമെന്ന് ഡോക്ടര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, നേരിട്ട് എത്തി അപേക്ഷ നല്‍കാത്തതിനാല്‍ വിസ അനുവദിക്കാന്‍ കൈറോയിലെ ഇന്ത്യന്‍ എംബസി തയാറായില്ല. തുടര്‍ന്ന് മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡോ. മുഫസല്‍  ട്വീറ്റ് പോസ്റ്റ് ചെയ്തു. വിഷയം ശ്രദ്ധയില്‍പെടുത്തിയതിന് നന്ദി അറിയിച്ച സുഷമ സ്വരാജ് ഉടന്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.

ചൊവ്വാഴ്ചതന്നെ കൈറോവിലെ ഇന്ത്യന്‍ എംബസി ഇമാനിന് മെഡിക്കല്‍ വിസ അനുവദിച്ചു. മന്ത്രിയുടെ ചടുല പ്രതികരണത്തിന് ഡോ. മുഫസല്‍ നന്ദി രേഖപ്പെടുത്തി. ഭാരം കുറക്കല്‍ ശസ്ത്രക്രിയ (ബെരിയാട്രിക് സര്‍ജറി) സൗജന്യമായാണ് ഡോ. മുഫസല്‍ ചെയ്തുനല്‍കുന്നത്. ഇമാനിനെ ഇന്ത്യയിലത്തെിക്കാനുള്ള പണവും അദ്ദേഹം ഇടപെട്ട് സ്വരൂപിച്ചുകൊണ്ടിരിക്കുന്നു. ഇമാന്‍ അടുത്തയാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലത്തെും. എന്നാല്‍, യാത്രയുടെ അന്തിമരൂപം ഇപ്പോഴും ആയിട്ടില്ല.

ശസ്ത്രക്രിയയും ചികിത്സയും കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനകം ഇമാനിന് കൈറോവിലേക്ക് തിരിക്കാമെന്ന് പറഞ്ഞ ഡോക്ടര്‍ മുഫസല്‍, പക്ഷേ അവരുടെ ഭാരം 100 കിലോയില്‍ താഴെയാക്കാന്‍ മൂന്നു വര്‍ഷം വരെ എടുക്കുമെന്നും പറഞ്ഞു.

Tags:    
News Summary - iman ahemmad to mumbai for surjary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.