ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ മേയ് പകുതിയോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 38 മുതല്‍ 48 ലക്ഷം വരെ ഉയരുമെന്ന് ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞര്‍. പ്രതിദിന രോഗികളുടെ എണ്ണം 4.4 ലക്ഷം ആകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മേയ് 14 മുതല്‍ 18വരെയുള്ള ദിവസങ്ങളില്‍ 38 ലക്ഷം മുതല്‍ 48 ലക്ഷം വരെ ആളുകള്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കും. മേയ് നാലു മുതല്‍ എട്ടു വരെ കാലയളവില്‍് പ്രതിദിന രോഗബാധിതരുടെ എണ്ണം 4.4 ലക്ഷമാകുമെന്നും കാണ്‍പൂര്‍, ഹൈദരാബാദ് ഐ.ഐ.ടിയിലെ പഠനം പറയുന്നു.
ഐ.ഐ.ടി കാണ്‍പൂരിലെ പ്രൊഫ. മനീന്ദര്‍ അഗ്രവാള്‍ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. മേയ് അവസാനത്തോടെ കേസുകളുടെ എണ്ണം കുറയുമെന്ന് മനീന്ദര്‍ നേരത്തെ വിലയിരുത്തിയിരുന്നു.
28,82,204 പേരാണ് രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.