Posted On
date_range Updated On
date_range ഐ.ഐ.ടി മദ്രാസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
ചെന്നൈ: ഐ.ഐ.ടി മദ്രാസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലാണ് രണ്ടാം വർഷ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രണ്ടാംവർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് മരിച്ചത്. ഒരു വർഷത്തിനകം ഇത് നാലാമത്തെ ആത്മഹത്യയാണ് ഐ.ഐ.ടി മദ്രാസിലുണ്ടാവുന്നത്. നേരത്തെ ഏപ്രിൽ മാസത്തിൽ തന്നെ 32കാരനായ പി.എച്ച്.ഡി വിദ്യാർഥിയും ഐ.ഐ.ടി മദ്രാസിൽ ആത്മഹത്യ ചെയ്തിരുന്നു. പശ്ചിമബംഗാളിൽ നിന്നുള്ള വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്.
അതിന് മുമ്പ് മാർച്ചിൽ ആന്ധ്രപ്രദേശിൽ നിന്നുള്ള 20കാരനായ വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഗവേഷക വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.