Posted On
date_range Updated On
date_range ഫാത്തിമ ലത്തീഫിന്‍റെ മരണം: സി.ബി.ഐക്ക് വിടാൻ ശിപാർശ
ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാൻ ശിപാർശ. തമിഴ്നാട് സർക്കാറാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. കേസ് സി.ബി.െഎ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരും കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
കേസ് സി.ബി.െഎയെ ഏൽപിക്കുന്നത് സംസ്ഥാന സർക്കാറിന് പരിഗണിക്കാവുന്നതാണെന്ന് മദ്രാസ് ഹൈകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 22നകം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.