സ​ർ​വ​ക​ലാ​ശാ​ല: മി​ക​വി​ൽ േ​കര​ളക്ക്​ 47ാം സ്​​ഥാ​നം​; കാ​ലി​ക്ക​റ്റി​ന്​ 93

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച കലാലയങ്ങളുടെ ദേശീയ റാങ്കിങ് പട്ടിക കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പുറത്തിറക്കി. ബംഗളൂരു െഎ.െഎ.എസ്സിയാണ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസസ്) കോമൺ ഒാവറോൾ റാങ്കിങ്ങിൽ മുന്നിൽ. മദ്രാസ് െഎ.െഎ.ടി മികച്ച എൻജിനീയറിങ് കോളജായി തെരഞ്ഞെടുക്കപ്പെട്ടു. കോളജുകളുടെ വിഭാഗത്തിൽ ഏറ്റവും മുന്നിൽ ഡൽഹിയിലെ മിറിൻഡ കോളജാണ്. ചെന്നൈ ലയോള കോളജ്, ഡൽഹി ശ്രീറാം കോളജ് ഒാഫ് കോമേഴ്സ് എന്നിവക്കാണ് തൊട്ടടുത്ത സ്ഥാനം. പൊതുവായ റാങ്കിങ്ങിൽ കേരള സർവകലാശാല 47ാം സ്ഥാനത്താണ്. 

തിരുവനന്തപുരം ബഹിരാകാശ ശാസ്ത്ര സാേങ്കതികവിദ്യ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) 56ാം സ്ഥാനത്താണ്. കാലിക്കറ്റിന് 93ാം സ്ഥാനമാണുള്ളത്. പൊതു റാങ്കിങ്ങിൽ ബംഗളൂരു െഎ.െഎ.എസ്.സിക്കു തൊട്ടുപിന്നിലുള്ളത് മദ്രാസ്, ബോംബെ, ഖരഗ്പുർ, ഡൽഹി െഎ.െഎ.ടികളാണ്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, കാൺപുർ, ഗുവാഹതി, റൂർക്കി െഎ.െഎ.ടികൾ തൊട്ടുപിന്നിൽ. മികച്ച മാനേജ്മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ട് അഹ്മദാബാദിലേതാണ്. ബംഗളൂരു, കൊൽക്കത്ത, ലഖ്നോ, കോഴിക്കോട് െഎ.െഎ.എമ്മുകളാണ് തൊട്ടുപിന്നിൽ. 
ഇതാദ്യമായാണ് കോളജുകൾക്ക് റാങ്ക് നൽകുന്നത്. 
 

Tags:    
News Summary - IISc Bangalore named India's top university by HRD ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.