സർക്കാറിനെ ഇഷ്​ടപ്പെടാത്തവർ താൻ നിർമിച്ച റോഡ്​ ഉപയോഗിക്കരുത്​ -ആ​ന്ധ്ര മുഖ്യമന്ത്രി

അമരാവതി: ത​​​െൻറ സർക്കാറിനെ ഇഷ്​ടപ്പെടാത്തവർ സർക്കാർ നിർമിച്ച റോഡും നൽകുന്ന ​െപൻഷനും സ്വീകരിക്കരുതെന്ന്​  ആന്ധ്ര മുഖ്യമന്ത്രി. ത​​​െൻറ സർക്കാറിന്​ വോട്ട്​ നൽകാൻ​ താത്​പര്യമില്ലാത്തവർ ഇൗ ഭരണത്തിൽ നിർമിച്ച റോഡുകൾ ഉപയോഗിക്കരുത്​. തെലുങ്കു ദേശം പാർട്ടി സർക്കാർ നൽകുന്ന പെൻഷനും മറന്നേക്കണമന്നാണ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവി​​​െൻറ ആവശ്യം. 

ഞാൻ നൽകുന്ന പെൻഷൻ നിങ്ങൾക്ക്​ സ്വീകരിക്കാം. എ​​​െൻറ ഭരണത്തിൻ കീഴിൽ നിർമിച്ച റോഡുകളും ഉപയോഗിക്കാം. എന്നാൽ എനിക്ക്​ നിങ്ങൾ വോട്ട്​ ചെയ്യില്ല. അതിന്​ എന്ത്​ ന്യായികരണമാണുള്ളത്​​? കർനൂൽ ജില്ലയിലെ നന്ദ്യാലിൽ നടന്ന പാർട്ടി മീറ്റിങ്ങിലാണ്​ ചന്ദ്രബാബു നായിഡു ഇക്കാര്യം ചോദിച്ചത്​. നിങ്ങൾ എ​​​െൻറ സർക്കാറിനെ ഇഷ്​ടപ്പെടുന്നില്ലെങ്കിൽ പെൻഷൻ വാങ്ങരുത്​. റോഡുകളും ഉപയോഗിക്കരുത്​ എന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ നാട്ടുകാർക്ക്​ വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്​തിട്ടുള്ളതിനാൽ വോട്ടു നൽകാൻ നാട്ടുകാരോട്​ ആവശ്യ​െപ്പടണമെന്ന്​ പാർട്ടി പ്രസിഡൻറ്​ നേതാക്കളോട്​ പറഞ്ഞു. അവർ നമുക്ക്​ വോട്ട്​ നൽകാൻ താത്​പര്യപ്പെടുന്നില്ലെങ്കിൽ, നമ്മെ കൊണ്ട്​ ഇത്രയധികം ഗുണമുണ്ടായിട്ടും എന്തു​െകാണ്ടാണ് നമുക്ക്​ വോട്ട്​ ​െചയ്യാത്തതെന്ന്​ അവരോട്​ ചോദിക്കണം. നമുക്ക്​ വോട്ട്​ നൽകാത്ത ഗ്രാമങ്ങളെ അവഗണിക്കുന്നതിന്​ താൻ മടിക്കില്ലെന്നും മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരോട്​ വ്യക്​തമാക്കി. 

1.50 ലക്ഷം വരെയുള്ള കാർഷിക വായ്​പകൾ എഴുതി തള്ളിയെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും മാസം 200 രൂപയായിരുന്ന പെൻഷൻ 1000 രൂപയാക്കി വർധിപ്പിച്ചെന്നും ധാരാളം സാമൂഹിക സുരക്ഷാ പദ്ധതികളും വികസന പദ്ധതികളും നടപ്പിലാക്കിയെന്നും നായിഡു അവകാശപ്പെട്ടു. അഴിമതിക്കാരായ രാഷ്​ട്രീയ നേതാക്കൾ നൽകുന്ന 500, 1000 രൂപക്ക്​ വേണ്ടി അവർക്ക്​ വോട്ട്​ ചെയ്യുന്നത്​ എന്തിനാണ്​? ഇൗ തുക കൊണ്ട്​ എങ്ങനെ നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കുമെന്നും അ​ദ്ദേഹം ചോദിക്കുന്നു. 

Tags:    
News Summary - If you don’t like my govt, don’t take pension or use roads: Andhra CM to voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.