നിയമം നടപ്പാക്കുന്നതിൽ പൊലീസ്​ പരാജയപ്പെട്ടാൽ, ജനാധിപത്യം തോൽക്കും -അജിത്​ ഡോവൽ

ന്യൂഡൽഹി: നിയമം നടപ്പാക്കുന്നതിൽ പൊലീസ്​ പരാജയപ്പെട്ടാൽ ജനാധിപത്യം തോൽക്കുമെന്ന്​ ദേശീയ സുരക്ഷാ ഉപദേഷ്​ ടാവ്​ അജിത്​ ഡോവൽ. രാജ്യത്തെ യുവാക്കളായ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ നടത്തിയ ക്ലാസിലായിരുന്നു അജിത്​ ഡോവലിൻെ റ പരാമർശം. ഡൽഹി കലാപത്തിൻെറ പശ്​ചാത്തലത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ ഡോവലിൻെറ പ്രസ്​താവന.

നിയമം നിർമ്മിക്കുകയാണ്​ ജനാധിപത്യത്തിലെ പവിത്രമായ ചുമതല. ജനാധിപത്യത്തിൽ ഇത്​ നിർവഹിക്കുന്നത്​ ഏകാധിപതിയായ ഭരണാധികാരിയോ, മതനേതാവോ അല്ല. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണ്​ നിയമം നിർമിക്കുന്നത്​. നിങ്ങളാണ്​ അത്​ നടപ്പാ​ക്കേണ്ടതെന്ന്​ യുവ പൊലീസ്​ ഉദ്യോഗസ്ഥരോട്​ ഡോവൽ പറഞ്ഞു.

പൊലീസ്​ നിയമം നടപ്പിലാക്കിയില്ലെങ്കിൽ നിയമ നിർമ്മിക്കുന്നത്​ കൊണ്ട്​ കാര്യമില്ലാതാകും. പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ അവർക്ക്​ പോസ്​റ്റിങ്​ ലഭിക്കുന്ന സ്ഥലത്തെ ജനങ്ങളുടെ മനശാസ്​ത്രവും അറിയണമെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - If Police Fails To Enforce Law-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.