Posted On
date_range Updated On
date_range 'ജയ് ബംഗ്ലാ' ബംഗ്ലാദേശ് അനുകൂലമെങ്കിൽ ബി.ജെ.പിയുടെ 'സുവർണ ബംഗ്ലാ' എന്തെന്ന് അഭിഷേക് ബാനർജി
താക്കൂർ നഗർ: 'ജയ് ബംഗ്ലാ' എന്ന തൃണമൂൽ കോൺഗ്രസിെൻറ മുദ്രാവാക്യം ബംഗ്ലാദേശ് അനുകൂലമാണെങ്കിൽ ബി.ജെ.പി ഉയർത്തുന്ന 'സുവർണ ബംഗ്ലാ' ആർക്കനുകൂലമാണെന്ന് തൃണമൂൽ എം.പി അഭിഷേക് ബാനർജി.
താക്കൂർ നഗറിലെ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു തൃണമൂൽ യുവജന വിഭാഗം പ്രസിഡൻറ് കൂടിയായ അഭിഷേക്. താൻ പരിപാടിക്ക് എത്തുന്നത് തടയാൻ ഹെലിപാഡിൽ വെള്ളമൊഴിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഞാൻ ഈ മണ്ണിെൻറ പുത്രനാണ്. നിങ്ങൾ പുറംനാട്ടുകാരാണ്. നിങ്ങളെ ഇവിടത്തെ ജനങ്ങൾ പുറംതള്ളും. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പരാമർശിച്ച് അഭിഷേക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.