ന്യൂഡൽഹി: ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാലും എല്ലാ മേഖലകളിലും കുത്തിനിറച്ച വർഗീയ വിദ്വേഷം ഇല്ലാതാക്കാൻ കാലങ്ങളെടുക്കുമെന്ന് അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ഡൽഹിയിൽ ജനാധിപത്യവും വിസമ്മതവും എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ പ്രചാരണം നടത്താൻവേണ്ടി മാത്രം ട്രോൾ ആർമിയെ ശമ്പളം കൊടുത്ത് നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും നിയമനത്തിന് സർക്കാർ രണ്ട് യോഗ്യതകളാണ് വെച്ചിരിക്കുന്നത്. ഒന്നുകിൽ മോദി-അമിത് ഷാ ബന്ധം, അല്ലെങ്കിൽ ആർ.എസ്.എസ് അനുകൂലിയാവുക. സർക്കാറിനെ വിമർശിക്കുന്നവരെ അർബൻ നക്സലായി ചിത്രീകരിക്കും. അർബൻ നക്സൽ പ്രയോഗം ദേശ വിരുദ്ധത എന്നതുമായി കൂട്ടിച്ചേർത്തിട്ടുണ്ട്.
എന്നാൽ, ഇതുവരെയും അർബൻ നകസ്ലുകൾ എന്ന് മുദ്രകുത്തിയവർക്കെതിരെ ദേശവിരുദ്ധതയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു തെളിവും കൊണ്ടുവരാൻ സർക്കാറിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിസമ്മതം രേഖപ്പെടുത്താനുള്ള അവകാശം ഉണ്ടെന്നും അത് എല്ലാവർക്കും ഒരുപോലെയുള്ളതാണെന്നും ചരിത്രകാരി റൊമീല ഥാപ്പർ പറഞ്ഞു. സാമൂഹിക പ്രവർത്തക അരുണ റോയി, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. റാം, സുപ്രീംകോടതി അഭിഭാഷക വൃന്ദ േഗാവർ, പ്രഫ. സോയ ഹസൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.