‘മധ്യപ്രദേശിൽ ഭരണത്തിലേറിയാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളും’

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ്​ അധികാരത്തിലേറിയാൽ 10 ദിവസത്തിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്​ഥാനത്തെ മന്ദ്​​സൗർ ജില്ലയിൽ കർഷകർക്കു നേരെയുണ്ടായ പൊലീസ്​ വെടിവെപ്പി​ൽ ആറു കർഷകർ കൊല്ലപ്പെട്ട സംഭവത്തി​​​​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച്​ പിപ്ലിയ മന്ദിയിൽ നടന്ന കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ജൂണിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ആറു കർഷകരിൽ മൂന്നു പേരുടെ കുടുംബാംഗങ്ങൾ രാഹുൽഗാന്ധിയോടൊപ്പം​ വേദി പങ്കിട്ടു. മരിച്ച കർഷകർക്ക്​ കോൺഗ്രസ്​ അധ്യക്ഷൻ ആദരമർപ്പിച്ചു. തങ്ങളുടെ വിളകൾക്ക്​ മികച്ച വില ആവശ്യപ്പെട്ട്​ കർഷകർ സംസ്​ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത്​ പല ഭാഗങ്ങളിലും അക്രമത്തിലേക്ക്​ നീങ്ങുകയും തുടർന്ന്​ പ്രതിഷേധക്കാർക്കു നേരെ പൊലീസ്​ വെടി വെക്കുകയുമായിരുന്നു.

Tags:    
News Summary - If Congress is voted to power in MP, farmer debts will be waived off in 10 days:rahul gandhi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.