ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ സമരത്തിെൻറ ഭാഗമായി റെയിൽവേയുടേത് ഉൾപ്പെടെ പൊതുമുതൽ നശിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ വെടിവെക്കാൻ ഉത്തരവ് നൽകിയതായി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടി.
ചില സാമൂഹ്യ വിരുദ്ധ ഘടകങ്ങൾ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുകയാണ്. പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ഒരു പൗരന് പോലുംദോഷം ചെയ്യില്ല. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശം കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില സമുദായത്തിലെ പ്രാദേശിക ന്യൂനപക്ഷങ്ങൾ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകർക്കാനായി കോൺഗ്രസ് പിന്തുണയോടെ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിനെ താൻ അപലപിക്കുകയാണ്.
‘‘ആരെങ്കിലും റെയിൽവേയുടേത് ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ വെടിവെച്ചിടാൻ ബന്ധപ്പെട്ട ജില്ലാ അധികാരികൾക്കും റെയിൽവേ അധികൃതർക്കും മന്ത്രിയെന്ന നിലയിൽ ശക്തമായ ഉത്തരവ് നൽകിയിട്ടുണ്ട്.’’ -മന്ത്രി പറഞ്ഞു.
കാരണം ഇത് നികുതി പണമാണ്. ഒരു ട്രെയിനോ മറ്റ് കാര്യങ്ങളോ വികസിപ്പിച്ചെടുക്കാൻ വർഷങ്ങൾ ആവശ്യമാണ്. അതിനു പിന്നിലെ അധ്വാനത്തിൽ അവരുടെ ചോര നീരാക്കിയതാണ്. ആരെങ്കിലും ട്രെയിനിന് നേരെ കല്ലെറിയുകയോ മറ്റോ ചെയ്യുമ്പോൾ സർദാർ വല്ലഭായ് പട്ടേലിനെ പോലെ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.