ജൂലൈ അവസാനത്തോടെ ദിവസവും ഒരു കോടി വാക്​സിനെന്ന്​ ​െഎ.സി.എം.ആർ മേധാവി

ജു​ൈല അവസാനത്തോടെയോ ആഗസ്​റ്റ്​ ആദ്യത്തോടെയോ ദിവസവും ഒരു കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്യാനാകുമെന്ന്​ ​െഎ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ. ഇൗ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകളെയും വാക്​സിനേറ്റ്​ ചെയ്യുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ വാക്​സിന്​ ക്ഷാമമില്ലെന്നും വലിയ ജനസംഖ്യയുള്ളതുകൊണ്ട്​ എല്ലാവരും ക്ഷമിക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിശോധന(ടെസ്​റ്റിങ്​) വർധിപ്പിച്ചതും കണ്ടയിൻമെൻറ്​ നടപടികളും രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറച്ചിട്ടുണ്ടെങ്കിലും പൂർണ ഫലപ്രാപ്​തിക്ക്​ വാക്​സിനേഷൻ പൂർത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മാസത്തിൽ 8.5 കോടി ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ഉദ്​പാദിപ്പിക്കുന്നത്​. ദിവസേന ഉദ്​പാദിപ്പിക്കുന്നത്​ 28.33 ലക്ഷം. ഇത്​ മൂന്നര ഇരട്ടിയായി വർധിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. കോവിഷീൽഡ്​, കോവാക്​സിൻ എന്നിവ ഉദ്​പാനം ജൂലൈ മാസത്തോടെ വർധിപ്പിക്കും. സ്​പുട്​നിക്​ ഉദ്​പാദനം തുടങ്ങുകയും ചെയ്യും. അങ്ങിനെ ലക്ഷ്യം നേടാനാകുമെന്നാണ്​ കരുതുന്നത്​.

ഫൈസർ, ജോൺസൻ & ​േജാൺസൺ കമ്പനികളുടെ വാക്​സിന്​ രാജ്യത്ത്​ ഉടനെ അനുമതി കിട്ടിയേക്കും. അവരുടെ വാക്​സിനുകൂടി വരു​േമ്പാൾ എണ്ണത്തിൽ വലിയ വർധനയുണ്ടാക്കാനാകും.

വാക്​സിൻ ലഭ്യതയെ ചൊല്ലി സംസ്​ഥാനങ്ങളിൽ നിന്ന്​ കേന്ദ്രത്തിനെതിരെ ​പൊതുവികാരം രൂപപ്പെടുന്നതിനിടെയാണ്​ ​െഎ.സി.എം.ആർ മേധാവി വാക്​സിൻ ഉദ്​പാദനം വർധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്​. തമിൽനാട്​, ഡൽഹി പോലുള്ള സംസ്​ഥാനങ്ങൾ വാക്​സിൻ ലഭ്യമല്ലാത്തതിനാൽ വാക്​സിനേഷൻ നിർത്തുകയാണെന്ന്​ അറിയിച്ചിട്ടുണ്ട്​. ബി.ജെ.പി ഭരിക്കുന്ന യു.പി ആഗോള ടെൻറർ വിളിച്ച്​ വാക്​സിൻ ഇറക്കുമതി ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - ICMR chief says that one Crore Vaccines Per Day By Mid-July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.