ഭോപ്പാൽ: പരിശീലന പറക്കലിനിടെ മധ്യപ്രദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. രണ്ടുസീറ്റുള്ള മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകർന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 ഓടെയാണ് സംഭവം. പതിവ് പരീക്ഷണ പറക്കലിനിടെ മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വിമാനം തകർന്നുവീഴുകയായിരുന്നു. വ്യോമസേനയുടെ യുദ്ധവിമാനമാണ് തകർന്നുവീണത്. മിറാഷ് 2000 യുദ്ധവിമാനം നിലംപതിച്ച ഉടനെ തീയും കറുത്ത പുക ഉയർന്നു. ശബ്ദംകേട്ട് സമീപമുള്ള ഗ്രാമവാസികളും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽ പരിക്കേറ്റ രണ്ട് പൈലറ്റുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം അപകട കാരണം വ്യക്തമല്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനം പാടത്ത് വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.