ഫോട്ടോ: എ.എൻ.ഐ

വ്യോമസേനയുടെ മിഗ്-21 വിമാനം രാജസ്ഥാനിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിൽ തകർന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം.

വിമാനം തകർന്നത് സ്ഥിരീകരിച്ച വ്യോമസേന, പൈലറ്റ് സുരക്ഷിതനാണെന്ന് വ്യക്തമാക്കി. വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. വിമാനത്തിന്‍റെ സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയത്. വിമാനം തകരുന്ന ഘട്ടത്തിൽ പൈലറ്റ് സുരക്ഷിതനായി പുറത്തുകടക്കുകയായിരുന്നു. അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 


കഴിഞ്ഞ മേയിൽ മറ്റൊരു മിഗ്-21 വിമാനം പഞ്ചാബിലെ മോഗ ജില്ലയിൽ തകർന്നുവീണിരുന്നു. വയലിൽ വിമാനം തകർന്ന് അന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - IAF's MiG-21 Bison aircraft crashes in Rajashtan's Barmer, pilot safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.