സഹപ്രവർത്തകക്ക് നേരെ ലൈം​ഗികാതിക്രമം എയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

കോയമ്പത്തൂർ സഹപ്രവർത്തക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ എയർഫോഴ്സ് ഉദ്യോ​ഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. എയർഫോഴ്സിൽ പരാതി നൽകി രണ്ടാഴ്ചയായിട്ടും ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് സഹപ്രവർത്തക പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

കോയമ്പത്തൂരിലെ റെഡ്ഫീൽഡ്സിലെ എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജിലെ യുവതിയുടെ മുറിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. ഗാന്ധിപുരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള വനിതാ സംഘം പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡ് സ്വദേശിയായ ഇയാളെ ഉദുമൽപേട്ട് ജയിലിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - IAF Officer Arrested In Coimbatore Over Alleged Sexual Assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.