ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഹെലികോപ്റ്റർ തകർന്നു വീണ് ആറ് വ്യോമസേന ഉദ്യോഗസ്ഥർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് എം.െഎ 17 വി5 ഹെലികോപ്റ്റർ തകർന്നത്. പരിശീലന പറക്കലിെൻറ ഭാഗമായി രാവിലെ 10 മണിയോടെ ശ്രീനഗറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ 10.10 ആയതോടെ തകരുകയായിരുന്നു.
സാേങ്കതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാകിസ്താനിലെ ബാലാക്കോട്ടിൽ ജയ്ശെ മുഹമ്മദിെൻറ ഭീകരവാദ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.