കോവിഡ്​ 19: ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ന്യൂഡൽഹി: കൊറോണ വൈറസ്​ ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദ ിൽ എത്തി. തെഹ്​റാനിൽ നിന്നുള്ള 58 തീർത്ഥാടകരെയാണ്​ വ്യോമസേനാ വിമാനത്തിൽ ഇന്ന്​​​ തിരിച്ചെത്തിച്ചത്​. ​

വ് യോമസേനയുടെ സി-17 ​േഗ്ലാബ്​മാസ്​റ്റർ വിമാനത്തിലാണ്​ ആദ്യസംഘത്തെ ഗാസിയാബാദിലെ ഹിൻഡൻ ​വ്യോമതാവളത്തിൽ എത്തിച ്ചത്​. കോവിഡ്​ 19 ബാധയില്ലാത്തവരെയാണ്​ ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്​. ഇവരെ ആരോഗ്യ പരിശോധനകൾക്ക്​ ശേഷമാകും പുറത്തേക്ക്​ വിടുക.

തിങ്കളാഴ്​ച രാത്രി എട്ടിനാണ്​ സി-17 വിമാനം ​െതഹ്​റാനിലേക്ക്​ പുറപ്പെട്ടത്​. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്​ മുന്നോടിയായി ഇവർക്ക്​ കൊറോണ വൈറസ്​ ബാധയുണ്ടോയെന്ന്​ പരിശോധിക്കുന്നതിനായി ഡോക്​ടർമാരുടെ സംഘം കഴിഞ്ഞ ആഴ്​ച​ ഇറാനിലെത്തിയിരുന്നു.
പൂണെയിലെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട്​, ഇന്ത്യൻ ​മെഡിക്കൽ റിസർച്ച്​ കൗൺസിൽ എന്നിവയിൽ നിന്നുള്ള അഞ്ച്​ ഡോക്​ടർമാർ അടങ്ങുന്ന സംഘം മാർച്ച്​ നാലിനാണ്​ ഇറാനിലേക്ക്​ തിരിച്ചത്​. തുടർന്ന്​ വിദഗ്​ധ സംഘം108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച ഇറാനിലെ എംബസി ഉദ്യോഗസ്ഥർക്കും ഇന്ത്യൻ മെഡിക്കൽ സംഘത്തിനും നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുമായി സഹകരിച്ച ഇറാനിയൻ അധികൃതർക്കും ദൗത്യത്തിൽ പങ്കാളിയായ വ്യോമസേനക്കും നന്ദിയറിക്കുന്നു. ഇറാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാ​ണ്​ തങ്ങളെന്നും ജയ്​ശങ്കർ ട്വിറ്ററിൽ കുറിച്ചു.

1200 ഓളം ഇന്ത്യക്കാരാണ്​ ഇറാനിലുള്ളത്​. ഇതിൽ കൂടുതലും വിദ്യാർഥികളും തീർത്ഥാടകരുമാണ്​. തെഹ്​റാനിലും ഖ്വാമിലും കുടുങ്ങികിടക്കുന്നവർ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - IAF C-17 Globemaster carrying the first batch of 58 Indian pilgrims from Iran - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.