അടിയന്തര സാഹചര്യത്തെ നേരിടാൻ മെഡിക്കൽ സുരക്ഷ ഉപകരണങ്ങളുടെ നിർമാണം

ന്യൂഡൽഹി: മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കാനായി മൂന്നുടൺ അസംസ്​കൃത വസ്​തുക്കൾ ഇന്ത്യൻ വ്യോമസേന മുംബൈയിൽനിന്നു ം ബാംഗ്ലൂരിലെത്തിച്ചു. പി.പി.ഇ കിറ്റുകൾ നിർമിക്കാനാവശ്യമായ അസംസ്​കൃത വസ്​തുക്കളാണ്​ എ.എൻ 32 എയർക്രാഫ്​റ്റ്​ വി മാനത്തിൽ ബാംഗ്ലൂരിലെത്തിച്ചത്​. രാജ്യം അടിയന്തരസാഹചര്യ​ത്തെ നേരിടാൻ ഒരുങ്ങുന്നതിൻെറ ഭാഗമായാണ്​ നീക്കം.

​അതേസമയം മാസ്​ക്​, ഗ്ലൗസ്​, വ​െൻറിലേറ്റർ കിറ്റുകൾ, പി.പി.ഇ തുടങ്ങിയ ഉപകരണങ്ങൾ സംസ്​ഥാനങ്ങൾ വാങ്ങി കൂട്ടരുതെന്ന്​ കേ​​ന്ദ്രസർക്കാർ നിർദേശം. പലയിടത്തും ആവശ്യത്തിന്​ ഉപകരണങ്ങൾ ഇല്ലെന്ന പരാതിയെ തുടർന്നായിരുന്നു ​കേന്ദ്രത്തിൻെറ അറിയിപ്പ്​. ആവശ്യമുള്ള ഉപകരണങ്ങളുടെ കണക്കെടുത്ത്​ സംസ്​ഥാനസർക്കാർ കേന്ദ്രത്തെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

ചിലയിടങ്ങളിൽ സമൂഹവ്യാപനത്തിനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന്​ ഐ.സി.എം.ആറിൻെറ കണക്കുകൾ വ്യക്തമാക്കിയിരുന്നു. ചില രോഗികളിൽ രോഗത്തിൻെറ ഉറവിടം കണ്ടെത്താനാകാത്തത്​ ആരോഗ്യ വകുപ്പിനെയും സർക്കാരിനെയും ഒരു​പോലെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുണ്ട്​.

Tags:    
News Summary - IAF airlifts 3 tonnes of raw material for production of medical protection kits -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.