മോദിയല്ല; നിലപാട്​ തിരുത്തേണ്ടത്​ അമിത്​ ഷാ- മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ മോദിയെ അനുകൂലിക്കുന്നതായും അമിത്​ ഷാക്ക്​ എതിരാണെന്നുമാണ്​ മമതയുടെ പുതിയ നിലപാട്​. 

പ്രധാനമന്ത്രിയെ താൻ അനുകൂലിക്കുന്നു. ഞാൻ എന്തിന്​  അദ്ദേഹത്തിനെ വിമർശിക്കണം. പ്രധാനമന്ത്രിയുടെ നടപടികൾ തിരുത്തേണ്ടത്​ ബി.ജെ.പി നേതൃത്വമാണെന്നും മമത പറഞ്ഞു. എൻ.ഡി.എ സർക്കാറി​​െൻറ ഭരണത്തിൽ നിരന്തരമായി ഇടപെടുന്നത്​ അമിത്​ ഷായാണെന്നും മമത കുറ്റപ്പെടുത്തി.

മുൻ ബി.ജെ.പി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയെ മമത പ്രകീർത്തിച്ചു. വാജ്​പേയ്​ നല്ല പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തി​​െൻറ ഭരണകാലത്ത്​ ഇത്രത്തോളം പ്രശ്​നങ്ങൾ ഉണ്ടായിരുന്നില്ലു. വാജ്​പേയ്​ നിഷ്​പക്ഷമായി പ്രവർത്തിച്ചിരുന്നുവെന്നും മമത പറഞ്ഞു. നോട്ട്​ നിരോധനം, ജി.എസ്​.ടി ഉൾപ്പടെയുള്ള എൻ.ഡി.എ സർക്കാറി​​െൻറ പരിഷ്​കാരങ്ങൾക്കെതിരെ മമത ബാനർജി ശക്​തമായി രംഗത്തെത്തിയിരുന്ന​ു.

Tags:    
News Summary - I favour PM Modi, not Amit Shah-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.