'എനിക്കുറപ്പുണ്ട്, അദ്ദേഹത്തിന് വേദനിച്ചിരിക്കും'; വീണ്ടും ഗാംഗുലിയെ പിന്തുണച്ച് മമത

ന്യൂഡൽഹി: മുൻ ബി.സി.സി.ഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയെ പിന്തുണച്ച് മമത ബാനർജി. മുൻ ഇന്ത്യൻ നായകന്റെ ബി.സി.സി.ഐയിലെ കാലാവധി നീട്ടി നൽകാത്തതിലാണ് മമതയുടെ പ്രതികരണം. ഗാംഗുലിയെ ഒഴിവാക്കാനുള്ള സ്വാർഥകാരണം എന്താണ്. സൗരവ് ഗാംഗുലി മര്യാദയുള്ള ആളായതിനാൽ ഒന്നും പറഞ്ഞില്ല. പക്ഷേ അദ്ദേഹത്തിന് വേദനയുണ്ടെന്ന് എനിക്കറിയാം. ഇത് ഒരു വ്യക്തിക്ക് മുൻഗണന നൽകാനുള്ള രാഷ്ട്രീയ പകപോക്കലാണെന്നും മമത ബാനർജി പറഞ്ഞു.

2019 നവംബർ 19നാണ് ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, രണ്ട് വർഷത്തിന് ശേഷം ഗാംഗുലിയുടെ കാലാവധി നീട്ടി നൽകിയിരുന്നില്ല. ജയ് ഷാ ഉൾപ്പടെയുള്ള മറ്റ് ബി.സി.സി.ഐ ഭാരവാഹികളുടെ കാലാവധി നീട്ടുകയും ചെയ്തു. ഇതിനെതിരെയാണ് മമതയുടെ പ്രസ്താവന.

സൗരവ് ഗാംഗുലി രാജ്യത്തിന്റെ അഭിമാനമായ താരമാണ്. അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണമെന്താണ്. മറ്റ് ചിലർക്കായി സൗരവിന്റെ പദവി ഒഴിവാക്കുകയായിരുന്നു. എനിക്ക് അതിന്റെ കാരണമറിയണം. മര്യാദക്കാരനായ ഒരാൾ ആയതിനാൽ ഗാംഗുലി ഒന്നും പറഞ്ഞില്ല. ഇത് വൃത്തികെട്ട രാഷ്ട്രീയനാടകമാണെന്നും മമത ബാനർജി പറഞ്ഞു.


Tags:    
News Summary - 'I am sure he is hurt': Mamata Banerjee once again backs Sourav Ganguly after BCCI snub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.