ഹൈഡ്രോക്സിക്ലോറോക്വിന് ക്ഷാമമില്ല; 2-3 കോടി ഗുളികകൾ ഉടൻ ഉൽപാദിപ്പിക്കുമെന്ന് കേന്ദ്രം

ന്യുഡൽഹി: കൊറോണ ചികിൽസക്കുള്ള മരുന്നായി ഉപയോഗിക്കുന്ന മലേറിയക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾക്ക് ക് ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലയിൽ 3.28 കോടിയും സ്വകാര്യ മേഖലയിൽ 2.65 കോടിയും ഗുളിക കൾ ഉണ്ട്. ഉടൻ 2-3 കോടി ഗുളികകൾ ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച് ഔഷധ നിർമാണ കമ്പനികളുമായി ചർച്ച നടത്തിയെന്ന് കേന് ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കോവിഡ് 19നെതിരായ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ആവശ്യകത ഉയർന്നത്.

അതേസമയം, ആവശ്യകത വർധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഔഷധ നിർമാണമേഖല ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ഉല്പാദനം ഗണ്യമായി വർധിപ്പിച്ചതായി സിഡസ് കാഡില സി.ഇ.ഒ പങ്കജ് പട്ടേൽ പറഞ്ഞു.

ഈ മാസം 20 കോടി ഗുളികകൾ നിർമിക്കും. ആഭ്യന്തര-വിദേശ ആവശ്യകത മുൻനിർത്തി അടുത്ത മാസം കാഡില 15 കോടി ഗുളികകൾക്ക് തുല്യമായ 30 ടൺ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ നിർമിക്കുമെന്നും പട്ടേൽ അറിയിച്ചു. ആഭ്യന്തര ആവശ്യത്തിനും വിദേശ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനും ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ വിദേശ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അമേരിക്ക, സ്പെയിൻ, ജർമനി, ബഹ്റൈൻ, ബ്രസീൽ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, മാലദീപ്, ബംഗ്ലാദേശ് തുടങ്ങി മരുന്ന് കയറ്റുമതി ചെയ്യേണ്ട ആദ്യ 13 രാജ്യങ്ങളുടെ പട്ടിക ഇന്ത്യ തയ്യാറാക്കി കഴിഞ്ഞു.

Tags:    
News Summary - Hydroxychloroquine tablet stock in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.