Posted On
date_range Updated On
date_range മദ്യലഹരിയിൽ മൂന്നു വയസുകാരനെ പരിക്കേൽപിച്ചു; പിതാവിനെതിരെ കേസ്
ഹൈദരബാദ്: മദ്യലഹരിയിൽ മൂന്നു വയസുകാരനായ മകനെ ഒാേട്ടാറിക്ഷക്കു മുകളിൽ ഇടിച്ചു പരിക്കേൽപിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. നാട്ടുകാർ ചേർന്ന് കുട്ടിയെ ഇയാളിൽ നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. ഇൗ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.
കുട്ടിയോട് ക്രൂരത കാണിക്കുന്നത് ശിവഗൗഡ എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മദ്യപിച്ചു ലക്കുകെട്ട ശിവഗൗഡ തിങ്കളാഴ്ച രാവിലെ ഭാര്യയുമായി വഴക്കിടുകയും തുടർന്ന് ദേഷ്യം മുഴുവൻ കുട്ടിയോട് തീർക്കുകയുമായിരുന്നു.
എന്നാൽ സംഭവത്തിൽ കുട്ടിയുടെ മാതാവ് ഇതുവരെ പരാതി നൽകാൻ തയ്യാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ചൈൽഡ് ലൈനിനു കൈമാറുകയും ചെയ്തു. പ്രതിയായ ശിവഗൗഡ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.